ജില്ലയിലെ പുതുതായി അനുവദിച്ച 6 ലൊക്കേഷനുകളിലേക്ക് (അരയിടത്തുപാലം, മായനാട്, കുറ്റിച്ചിറ, പന്നിയങ്കര, മുതലക്കുളം, ഇരിങ്ങല്‍) അക്ഷയ കേന്ദ്രങ്ങള്‍ക്കായി അപേക്ഷിച്ചവര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ ഡിസംബര്‍ 29 ന് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടക്കും. ഹാള്‍ടിക്കറ്റ് അപേക്ഷയില്‍ നല്‍കിയ ഇ.മെയില്‍ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ഡിസംബര്‍ 27 ന് 5 മണിക്കുമുമ്പായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് വന്ന് കൈപ്പറ്റേണ്ടതാണ്. അപേക്ഷകര്‍ നിശ്ചിതസമയത്ത് ഹാള്‍ടിക്കറ്റും ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി പരീക്ഷാ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.