പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടുക്കിയിലെ ഇലക്ഷന്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16ന് രാത്രി എട്ട് മുതല്‍ 8.30വരെയാണ് ക്വിസ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വേേു://ലഹലരശേീിശറൗസസശ.ശി ല്‍ രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ 15 രാത്രി എട്ട് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതേ സൈറ്റില്‍ കയറി നിശ്്ചിത സമയത്ത് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് മെയ് മാസത്തില്‍ രണ്ടു പകലും രണ്ടു രാത്രിയും 3 സ്റ്റാര്‍ ഹോട്ടലില്‍ രാജകീയ താമസസൗകര്യത്തോടെ മൂന്നാറില്‍ ചെലവഴിക്കാനുള്ള അവസരമുണ്ടായിരിക്കും. രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരുപകലും ഒരുരാത്രിയും മൂന്നാറില്‍ താമസിക്കാം. വിജയികളുടെ കൂടെ ഒരാള്‍ക്കും കൂടി താമസസൗകര്യം ഒരുക്കുന്നതാണ്. മത്സരത്തില്‍ വിജയിക്കുന്ന ആദ്യത്തെ പത്ത് പേര്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 60 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുകയെന്നും ഇടുക്കി സ്വീപ് സംഘം അറിയിച്ചു.