തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ അനുമോദിച്ചു.
മികച്ച രീതിയിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ സഹായിച്ച എല്ലാ വകുപ്പ് ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
സംസ്ഥാന-കേന്ദ്ര വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനവും ഏകോപനവും ജനങ്ങളുടെ സഹകരണവുമാണ് മികച്ച രീതിയിൽ വോട്ടെടുപ്പ് പൂർത്തിയാക്കാനും ഉയർന്ന പോളിംഗ് ശതമാനം ഉറപ്പാക്കാനും സഹായമായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പോലീസിലെയും വിവിധ കേന്ദ്രസേനകളിലെയും സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി എസ്. അനന്തകൃഷ്ണൻ, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, ജോയൻറ് സി.ഇ.ഒ ജീവൻബാബു, ജില്ലാ കളക്ടർ ഡോ.കെ. വാസുകി തുടങ്ങിയവർ സംബന്ധിച്ചു.