ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സുഗമമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ സഹായകമായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) പുറത്തിറക്കിയ പോള്‍മാനേജര്‍ ആപ്പ്. തെരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ വികസിപ്പിച്ചതാണ് ഈ ആപ്പ്. ഇതു വഴി തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടെടുപ്പ് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സമയ ബന്ധിതമായി പോളിങ് ഉദ്യോഗസ്ഥരിലേക്കെത്തിക്കാന്‍ സാധിച്ചു. ഓരോ മണിക്കൂറിലെയും പോളിങ് ശതമാന വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷനെയും മാധ്യമങ്ങളെയും കൃത്യമായി അറിയിക്കാനും ലഭ്യമായ വിവരങ്ങള്‍ക്കനുസൃതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഈ ആപ്പ് സഹായകമായി. പോളിങ് ഉദ്യോഗസ്ഥര്‍ പോളിങ് സ്റ്റേഷനിലേക്ക് പുറപ്പെട്ടോയെന്നും ഇല്ലെങ്കില്‍ അവര്‍ എവിടെയെത്തി, മോക്‌പോള്‍ തുടങ്ങിയോ, കൃത്യം ഏഴിന് തന്നെ പോളിങ് ആരംഭിച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ പോള്‍ മാനേജര്‍ ആപ്പ് വഴി സാധിച്ചെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍ പറഞ്ഞു. ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനം, അവസാനത്തെ പോളിങ്, പോളിങ് അവസാനിച്ചോ ഇല്ലയോ എന്നും പോളിങ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി ബൂത്തിലെത്തിയോ എന്നുമുള്ള കാര്യങ്ങളും ഇതുവഴി ലഭ്യമാക്കാന്‍ സാധിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവങ്ങള്‍, ഇവിഎം തകരാര്‍, ക്രമസമാധാനം, പോളിങ് തടസ്സപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യ സമയത്ത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ഇതിലൂടെ ലഭ്യമായ വിവരങ്ങള്‍ക്ക് അനുസൃതമായി ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും സാധിച്ചു.
