മെയ് 16ന്
പട്ടികവര്‍ഗ്ഗ വികസനവകുപ്പിനു കീഴില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം സ്‌കൂള്‍, എംആര്‍എസ്, പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കും. കൂടിക്കാഴ്ച മലമ്പുഴ ആശ്രമം സ്‌കൂളില്‍ മെയ് 16ന് രാവിലെ 10ന് നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  രാവിലെ 9.30ന് കൂടിക്കാഴ്ചയ്ക്ക്  എത്തണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
കൂടിക്കാഴ്ച മെയ് ഒമ്പതിന്
പട്ടികവര്‍ഗ്ഗ വികസനവകുപ്പിനു കീഴിലുള്ള മലമ്പുഴ ആശ്രമം സ്‌കൂള്‍, പോസ്റ്റ്, പ്രീമെട്രിക് ഹോസ്റ്റലുകളിലേയ്ക്ക് 201920 അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച കോഴിക്കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ മെയ് ഒമ്പതിന് രാവിലെ 10ന് നടക്കും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം കൈപ്പടയിലെഴുതിയ അപേക്ഷ, അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം രാവിലെ 9.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന്  പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.