ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2019-20 അധ്യയന വർഷത്തിൽ പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലൂർ (എറണാകുളം, 0484-2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), വാഴക്കാട്(മലപ്പുറം, 0483-2725215), വട്ടംകുളം (മലപ്പുറം, 0494-2681498), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086), പുതുപ്പള്ളി (കോട്ടയം, 0481-2351485), പീരുമേട് (ഇടുക്കി, 04869-232899), മുട്ടം (തൊടുപുഴ, 04862-255755), മല്ലപ്പള്ളി (പത്തനംതിട്ട, 0469-2680574), മുട്ടട (തിരുവനന്തപുരം, 0471-2543888), അടൂർ (04734-224078), വറഡിയം (തൃശൂർ, 0487-2214773), ആലുവ (0484-2623573), ചേർത്തല (പള്ളിപ്പുറം, ആലപ്പുഴ, 0478-2552828), തിരുത്തിയാട് (കോഴിക്കോട്, 0495-2721070) എന്നിവിടങ്ങളിലാണ് പ്രവേശനം. എസ്.എസ്.എൽ.സിയോ, തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി 2019 ഏപ്രിൽ ഒന്നിന് 20 വയസ്സ്. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധി 22 വയസ്സ്. അപേക്ഷാഫാറവും വിവരണവും www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്‌തെടുക്കുകയോ, അതത് സ്‌കൂളുകളിൽ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് 50 രൂപ) മേയ് 30 ന് മൂന്ന് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളിൽ ലഭിക്കണം. രജിസ്‌ട്രേഷൻ ഫീസ് സ്‌കൂൾ ഓഫീസിൽ പണമായോ, ബന്ധപ്പെട്ട സ്‌കൂൾ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി. ആയോ അടയ്ക്കാം. ഓരോ സ്‌കൂളിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ നടത്തുന്നതിനാൽ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നൽകണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനത്തിനുള്ള അപേക്ഷ-2019-20 എന്ന് വ്യക്തമായി എഴുതിയിരിക്കണം. രജിസ്‌ട്രേഷൻ ഫീസായി മണി ഓർഡർ, പോസ്റ്റൽ ഓർഡർ, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല.