പനമരം ഗ്രാമപഞ്ചായത്തിൽ 2019-20 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ആരംഭിച്ചു. 9, 10, 11, 12 വാർഡുകളിലെ കാർഡ് പുതുക്കൽ യഥാക്രമം മെയ് 11, 12, 13, 14 തിയ്യതികളിലായി പനമരം ജിഎൽപി സ്‌കൂളിൽ നടക്കും. 22, 23, 2, 21, 1 വാർഡുകളിലേത് മെയ് 15, 16, 17, 18, 19 തിയ്യതികളിൽ അഞ്ചുകുന്ന് യുപി സ്‌കൂളിലും 19, 20 വാർഡുകളിലേത് 20, 21 തിയ്യതികളിൽ പാലുകുന്ന് എൽപി സ്‌കൂളിലും നടക്കും.
മറ്റുള്ളവ (വാർഡ്, തിയ്യതി, സ്ഥലം എന്നീ ക്രമത്തിൽ)- 5, 6 (മെയ് 22, 23)- നീർവാരം ഹൈസ്‌കൂൾ, 4, 3, (മെയ് 24, 25)- കൈതക്കൽ ജിഎൽപി സ്‌കൂൾ, 18, 17 (മെയ് 26, 27)- വിളമ്പുകണ്ടം ജിഎൽപി സ്‌കൂൾ, 16, 15 (മെയ് 28, 29)- എൻ.കെ കുഞ്ഞികൃഷ്ണൻ സ്മാരക മന്ദിരം ഏച്ചോം, 14 (മെയ് 30)- സെന്റ് തോമസ് യുപി സ്‌കൂൾ അരിഞ്ചേർമല, 7, 8 (ജൂൺ 1, 2)- കായക്കുന്ന് അന്ധ പുനരധിവാസ കേന്ദ്രം.