ദേശീയ ഡെങ്കി ദിനാചരണം  ജില്ലയില്‍ സംഘടിപ്പിച്ചു
ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മരുതോങ്കര സാംസ്‌കാരിക നിലയത്തില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം സതി  അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാ ദേവി മുഖ്യപ്രഭാഷണം നടത്തി.
ഡെങ്കിപനിയെ കുറിച്ചും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും  ഡോ. ആശാദേവി വിശദീകരിച്ചു. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഡോ. ആശാദേവി  പറഞ്ഞു.ദിനാചരണത്തോടനുബന്ധിച്ച് രാവിലെ വാര്‍ഡ്തലത്തില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ തുടരാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി പി ബാബുരാജ്, വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ലത്തീഫ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്,  പത്മിനി സുഗുണന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസര്‍  കെ പ്രകാശ്കുമാര്‍ വിഷയാവതരണം നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ഷാജഹാന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം പി മണി, ബേബി നാപ്പള്ളി, കെ ടി മോഹനന്‍, പി കെ കുമാരന്‍, ഡോ. ലതിക, സുരേഷ്‌കുമാര്‍ തുടങ്ങിയ ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി, കുടുംബശ്രീ, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. മരുതോങ്കര പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദ് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി നാരായണന്‍ നന്ദിയും പറഞ്ഞു.