വൈദ്യുതിനിരക്ക് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വൈദ്യുതി താരിഫ് റഗുലേഷന്‍ 2017 കരട് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു.
2018 ജനുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിവരെ സെക്രട്ടറി, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി രാമന്‍പിള്ള റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. കരട് റെഗുലേഷന്റെ പൂര്‍ണ്ണരൂപം കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്.
കരട് റെഗുലേഷന്മേലുള്ള പബ്ലിക് ഹിയറിംഗ് ജനുവരി മൂന്ന് രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാള്‍ മിനി ഹാളിലും 11 രാവിലെ 11നു തിരുവനന്തപുരത്തെ കമ്മീഷന്‍ ഓഫീസിലും നടത്തും. പബ്ലിക് ഹിയറിംഗില്‍ പൊതുജനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പങ്കെടുക്കാവുന്നതും നേരിട്ട് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാവുന്നതുമാണെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.