താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 23 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചെറിയമുണ്ടം പഞ്ചായത്ത് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് അധ്യക്ഷത വഹിക്കും. വി. അബ്ദുറഹിമാന്‍ എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുന്‍ മന്ത്രിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
