കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2017 ന്റെ ക്രിസ്തുമസ് പുതുവത്സര വിപണനമേള ജില്ലാ കളക്ടര്‍ മൊഹമ്മദ്.വൈ.സഫീറുള്ള കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.എന്‍.സുരേഷ് ബാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.ചന്ദ്രിക, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബി.ചിത്തരഞ്ജന്‍, ശ്രീ.കെ.വിജയന്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍(വി.ജി.), എംപ്ലോയ്‌മെന്റ് ഓഫീസര്‍ (ഇ.എം.ഐ) ബിന്ദു.കെ.എസ് എന്നിവര്‍ പങ്കെടുത്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന ശരണ്യ, കൈവല്യ, കെസ്‌റു, ജോബ് ക്ലബ് പദ്ധതികളിലെ പതിനഞ്ചോളം സംരംഭകര്‍ അവരുടെ ഉത്പന്നങ്ങള്‍ ഇതില്‍ പ്രദര്‍ശിപ്പിച്ചു.