മെഡിക്കൽ കോളേജിൽ എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക്ക് നെഫ്‌റോളജി വിഭാഗത്തിൽ സീനിയർ റെസിഡന്റ് കരാർ നിയമനത്തിന് ജൂൺ മൂന്നിന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡി.എം. നെഫ്‌റോളജി അല്ലെങ്കിൽ എം.ഡി. പീഡിയാട്രിക്‌സ് ആണ് യോഗ്യത. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് എത്തണം.