പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിപിനം പദ്ധതിയിലൂടെ ഹരിത കേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് പദ്ധതിയുമായി സഹകരിച്ച് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. നടുന്ന മരങ്ങള്‍ പരിപാലിക്കപെടുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍,സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ടമെന്റ്, കുടുംബശ്രീ, എന്‍.എസ്.എസ് സേവ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളിലൂടെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന തൈകള്‍ ആവശ്യമുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും കഴിഞ്ഞ വര്‍ഷം നട്ടതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ തൈകളുടെ ഇപ്പോഴത്തെ ഫോട്ടോ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് കൊണ്ടാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9645 964592.