ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പൊതുജനങ്ങള്‍ക്ക് ‘ചിയേഴ്‌സ് മില്‍ക്ക് ‘ എന്ന വിഷയത്തില്‍ സെല്‍ഫി മല്‍സരം നടത്തും. പാല്‍ ആരോഗ്യത്തിന് നല്ലതാണ് എന്ന സന്ദേശം പ്രതിഫലിക്കു ന്നതായിരിക്കണം സെല്‍ഫി. മല്‍സരത്തിന് പരിഗണിക്കേണ്ട ഫോട്ടോകള്‍ മെയ് 31 ന് അഞ്ച് മണിക്ക് മുമ്പായി 9496920764 എന്ന നമ്പറില്‍ വാട്‌സപ്പ് മുഖേനയോ, dtcselfiecontest2019@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് മല്‍സരഫലം നിര്‍ണ്ണയിച്ച ശേഷം സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യും. ഫോണ്‍. നം. 0495 2414579.