അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ സ്‌നേഹതീരം കടല്‍ തീരത്ത് വര്‍ദ്ധിച്ച് വരുന്ന മദ്യം-മയക്ക് മരുന്ന് ഉപഭോഗം തടയുന്നതിന് പഞ്ചായത്ത് -പോലിസ് – എക്സൈസ് വകുപ്പുകളുടെ നേത്യത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി തീരപ്രദേശ ശുചീകരണത്തില്‍ വലിയ രീതീയില്‍ മദ്യകുപ്പികളും, മയക്ക് മരുന്ന് ഉപയോഗിച്ച സിറിഞ്ചുകളും കണ്ടെതിനെ തുടര്‍ന്നാണ് പഞ്ചായത്ത് മുന്‍കൈ എടുത്ത് വിമുക്തി പദ്ധതിയുടെ ഭാഗമായി ജനകീയ കണ്‍വെന്‍ഷന്‍ നടത്തിയത്.
സമീപ പ്രദേശങ്ങളില്‍ നിന്നും മദ്യം കഴിക്കാന്‍ സ്‌നേഹ തീരത്ത് എത്തിയാല്‍ തടയുമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സ്ത്രികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മെയ് 30 ന് വൈകീട്ട് കടലോര സ്ത്രീജാഗ്രാത പരിപാടി നടത്തും. പ്രദേശവാസികളുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കടല്‍ തിരത്ത് താല്‍ക്കാലികമായി കെട്ടിയ ഷെഡ്ഡുകളും, ഏറ്മാടങ്ങളും പൊളിച്ച് മാറ്റും. കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍.ചാര്‍ജ്ജ് റീന രയരോത്ത് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഉഷ ചാത്താംങ്കണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി.ശ്രീധരന്‍, പഞ്ചായത്ത് മെമ്പര്‍ വി.പി.ജയന്‍, പഞ്ചായത്ത് സിക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ചോമ്പാല എസ്.ഐ. നസീര്‍.കെ.വി, എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ സോമസുന്ദരന്‍, പ്രിയേഷ് മാളിയക്കല്‍, ശുഭീഷ് എന്നിവര്‍ സംസാരിച്ചു. സ്‌നേഹതീരം കടല്‍ തീരത്ത് ഉത്തരവാദിത്വ ടുറിസം പദ്ധതി ആരംഭിക്കുവാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കിട്ടുവാന്‍ വടകര തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.