കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ പട്ടികജാതി- പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്ന് മുതൽ ആരംഭിക്കും. ടൈപ്പ് റൈറ്റിംഗ്, ഷോർട്ട് ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളജ്, സ്‌പോക്കൺ ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരിശീലനം. പ്രതിമാസം 1000 രൂപ നിരക്കിൽ സ്റ്റൈഫന്റും പഠനസാമഗ്രികളും നൽകും. 12-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 27നുമിടയിൽ. കൂടുതൽ വിവരങ്ങൾക്ക് സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി./എസ്.റ്റി. തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 0471-2332113/8304009409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.