മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിൽ 27 കേസുകൾ തീർപ്പാക്കി. മൊത്തം 52 കേസുകളാണ് പരിഗണിച്ചത്. ശേഷിക്കുന്ന കേസുകൾ ജൂലൈ 17 ലേക്കു മാറ്റി. കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഡ്രൈവർക്കെതിരെ നടപടിയെടുക്കും. മാനന്തവാടിയിൽ യാദവ സമുദായത്തിൽപെട്ട പെൺകുട്ടി സമുദായ ആചാരപ്രകാരമല്ലാതെ വിവാഹം കഴിച്ചതിനാൽ ഭ്രഷ്ടുകൽപിച്ചെന്ന പരാതിയിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു.