ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ പദ്ധതിയായ പട്ടികജാതി കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും 2019-20 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പ്രവേശനം നേടിയ കുട്ടികളായിരിക്കണം. മാര്‍ത്തോമ ഹൈസ്‌കൂള്‍ പത്തനംതിട്ട, ബാലികാമഠം ഹൈസ്‌കൂള്‍ തിരുമൂലപുരം തിരുവല്ല, സെന്റ് മേരീസ് ബഥനി ഗേള്‍സ് ഹൈസ്‌കൂള്‍ റാന്നി-പെരുനാട് എന്നീ സ്‌കൂളുകളില്‍ പദ്ധതി പ്രകാരം പഠനം നല്‍കും. ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും. താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ജൂണ്‍ മൂന്നിന് മുമ്പ് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം.
