പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ഫിഷറീസ് അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം/ എസ്.എസ്.എല്‍.സിയും കുറഞ്ഞത് മൂന്ന് വര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. പ്രായം 20നും 56നും മധേ്യ. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജൂണ്‍ 13നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, മേലേല്‍ ബില്‍ഡിംഗ്, പത്തനംതിട്ട, പിന്‍ 689645 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468-2223134.
