കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യലയത്തില്‍ 2019-20 അധ്യയനവര്‍ഷം ഒഴിവുള്ള പി ജി ടി ഹിന്ദി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ മൂന്നിന് രാവിലെ 10 നും, ടി ജി ടി മാത്തമാറ്റിക്‌സ്, പി ഇ ടി (പുരുഷന്‍) എന്നീ വിഷയങ്ങളിലേക്കുള്ളത് ജൂണ്‍ നാലിന് രാവിലെ 10 നും സ്‌കൂളില്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ഹാജരാകണം. കമ്പ്യൂട്ടര്‍ ടീച്ചറുടെ (എഫ് സി എസ് എ) ഒഴിവിലേക്കുള്ള ബയോഡാറ്റയും ഈ ദിവസങ്ങളില്‍ സ്വീകരിക്കും. അഭിമുഖം ഉണ്ടായിരിക്കില്ല.
