പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് പി എസ് സി, യു പി എസ് സി, ബാങ്ക്, മറ്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന പരീക്ഷകള്‍ക്ക് യോഗ്യത നേടുന്നതിന് പരിശീലനം നല്‍കുന്ന നിബോധിത പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായതും ഗ്രാമസഭാ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതുമായ പട്ടികജാതി വിഭാഗം യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാന പരിധി മൂന്നു ലക്ഷം രൂപ), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജൂണ്‍ 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരെ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.