ഐ എച്ച് ആര്‍ ഡി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdmptc.org വെബ്‌സൈറ്റില്‍ ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. 200 രൂപയുടെ ഡി ഡി യും (എസ് സി/എസ് ടി ക്കാര്‍ക്ക് 100 രൂപ) അനുബന്ധ രേഖകളും സഹിതം അപേക്ഷയുടെ പ്രിന്റൗട്ട് ജൂണ്‍ 10 നകം പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. സ്റ്റുഡന്റ്‌സ് ഹെല്‍പ്പ് ഡസ്‌ക്ക് വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് നേരിട്ടും അടയ്ക്കാം. വിശദ വിവരങ്ങള്‍ 0476-2623597, 9656947595 എന്നീ നമ്പരുകളില്‍ ലഭിക്കും.
