മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോയ് ആലൂക്കാസ് ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കി. ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാരില്‍ നിന്ന് സമാഹരിച്ച 3,42,400 രൂപ ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക-ക്ഷേമ സംഘടനയായ പ്രതിധ്വനി മുഖേന സംഭാവന നല്‍കി. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 2,50,000 രൂപയും തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് സ്‌കൂള്‍ 1,00,000 രൂപയും ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
