വൃക്ഷത്തൈകൾ നട്ടുവളർത്തിയും പാരമ്പര്യേതര ഊർജസ്രോതസുകളെ കൂടുതലുപയോഗിച്ചും വായുമലിനീകരണത്തിനെതിരെയുളള ആഗോള പോരാട്ടത്തെ ശക്തിപ്പെടുത്താൻ പരിസ്ഥിതിദിന സന്ദേശത്തിൽ ഗവർണർ പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യർത്ഥിച്ചു.
ഇന്ന് നാം നടുന്ന ഓരോ ചെടിയും പരിസ്ഥിതിശോഷണത്തിനും വായുമലിനീകരണത്തിനും എതിരെയുള്ള നമ്മുടെ ശക്തമായ സന്ദേശമാകട്ടെയെന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞു.