പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡിലെ ഡിപ്ലൊമയാണ് യോഗ്യത. ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍, ട്രേഡ്സ്മാന്‍ ഓട്ടോമൊബൈല്‍ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി.യാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 10 ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
