കേരളത്തിലെ സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ആറ് മുതൽ 17 വരെ www.admissions.dtekerala.gov.inwww.dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റുകളിൽ ലഭിക്കുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.