ജില്ലയിലെ വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ഉടുമ്പന്നൂര്‍, കട്ടപ്പന, രാജകുമാരി, മണക്കാട് എന്നിവിടങ്ങളിലെ വ്യവസായ എസ്റ്റേറ്റുകളില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് അപേക്ഷിക്കേണ്‍ണ്ടത്. വിശദവിവരങ്ങള്‍ക്ക് ചെറുതോണിയിലുള്ള ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിനി വ്യവസായ സഹകരണ സംഘം ഓഫീസുമായി ബന്ധപ്പെടണം.