വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം പദ്ധതി സാമൂഹ്യനീതി കോംപ്ലക്സിൽ ആരംഭിച്ചു. പരിശീലന പദ്ധതിയുടെ ഉദ്‌ഘാടനം ഗവണ്മെന്റ് ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഓഡിറ്റോറിയത്തിൽ എ. പ്രദീപ് കുമാർ എം.എൽ.എ നിർവഹിച്ചു .
പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലാണു പരിശീലനം നൽകുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും , ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തതമായി നടത്തുന്ന പദ്ധതിയാണ് അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ). ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും അവരുടെ പഠനത്തോടൊപ്പം ഉന്നത നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകുക എന്നതാണ് അസാപ് പദ്ധതിയുടെ ലക്‌ഷ്യം .
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോസഫ് റെബല്ലോ, വാർഡ് കൗൺസിലർ പി . ബിജുലാൽ, ചൈൽഡ് വെൽഫേർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ .ബബിത .ബി, അസാപ് ജില്ലാ കോർഡിനേറ്റർ മേഴ്‌സി പ്രിയ, ജില്ലാ ലീഗൽ സെർവി അതോറിറ്റി സെക്രട്ടറി ബി.ഉണ്ണി കൃഷ്ണൻ, സിഡബ്ല്യൂസി മെമ്പർമാരായ ഡോ .കൃഷ്ണൻ കുട്ടി സി.വി , അഡ്വ . പി.എം .തോമസ്, ജുവനൈൽ വിങ് എസ്.ഐ ശശി കുമാർ. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു