അഴിയൂരിലെ മുക്കാളിയില്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് രണ്ടാമത് മാവേലി സ്റ്റോര്‍മുക്കാളിയില്‍ കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് റീന രയരോത്ത് ആദ്യ വില്‍പ്പന നടത്തി. 500 സ്‌കയര്‍ ഫീറ്റ് കെട്ടിടം പഞ്ചായത്ത് വാടകക്ക് എടുത്താണ് മാവേലി സ്റ്റോര്‍ ആരംഭിച്ചത്.
കമ്പ്യൂട്ടര്‍ ഫര്‍ണിച്ചര്‍ എന്നിവ വാങ്ങാന്‍ ഒരു ലക്ഷം രൂപ പഞ്ചായത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറഷന് നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ , ഏ.ടി.ശ്രീധരന്‍, ഉഷ ചാത്താംകണ്ടി, പി.പി.ശ്രീധരന്‍, വി.പി.ജയന്‍, ശുഭമുരളി ധരന്‍, കെ.വി രാജന്‍, എം.പി.ബാബു.ഹാരിസ് മുക്കാളി, ബാബുരാജ്, വിജയന്‍ കല്ലാമല, ബാലന്‍ മാട്ടാണ്ടി, കോട്ടായി ബാലന്‍, പ്രദീപ് ചോമ്പാല ,വി.വി.പ്രകാശ്, സാലിം പുനത്തില്‍, മുബാഷ് കല്ലേരി, രാമചന്ദ്രന്‍ പി.കെ, അരുണ്‍കുമാര്‍, എന്‍.രഘുനാഥ്, ടി അയ്യപ്പാ ദാസ് എന്നിവര്‍ സംസാരിച്ചു.