ഗോരക്ഷാ പദ്ധതി ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതി വിശദീകരണം പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എലിസബത്ത് ഡാനിയേല്‍ നിര്‍വ്വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരിയമ്മ; അഡ്വ. ആര്‍ കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ നായര്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ലതാ ചന്ദ്രന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജി. അംബികാദേവി, ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്.ഡി) മഞ്ജു ലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജേക്കബ,് ഡോ. ശുഭാപരമേശ്വരന്‍, എ.ഡി.സി.പി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍.ചിത്ര, വെറ്ററിനറി സര്‍ജന്‍ അനൂപ് കൃഷ്ണന്‍, ക്ഷീരകര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.