ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും എൻ.ജി.ഒ സഹകരണത്തോടെ ഉറപ്പുവരുത്തുന്നതിന് നടപ്പാക്കുന്ന അതിജീവനം സമഗ്രപദ്ധതിയിലേക്ക് എൻ.ജി.ഒ. കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ  രണ്ട് പകർപ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ പുറം കവറിൽ  Application for Athijeevanam Project” എന്ന് രേഖപ്പെടുത്തണം.  ഫോൺ: 0471-2306040.

ഹാഫ്‌വേ ഹോമുകൾ: എൻ.ജി.ഒ. കൾക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് മാനസിക രോഗാശുപത്രികളിൽ നിന്നും വിടുതൽ ചെയ്യുന്ന മാനസികരോഗമുക്തരായവരെ കുടുംബവുമായി യോജിപ്പിക്കുന്നതിന് മുൻപായി വിവിധ തൊഴിൽ മേഖലയിൽ പരിശീലനം നൽകുന്നതിനും മെച്ചപ്പെട്ട സാമൂഹിക ജീവിതം സാധ്യമാക്കുന്നതിനുമായുള്ള ഹാഫ്‌വേ ഹോമുകൾ ആരംഭിക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന ഈ ഹോമുകൾ നടത്താൻ തത്പരരായ എൻ.ജി.ഒ. കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ രണ്ട് പകർപ്പുകൾ  ലഭ്യമാക്കണം. അപേക്ഷയുടെ കവറിൽ “Application for Half Way Home Project” എന്ന് രേഖപ്പെടുത്തിയിരിക്കണം.  ഫോൺ: 0471-2306040.

പ്രത്യാശ പദ്ധതി: എൻ.ജി.ഒ. കൾക്ക് അപേക്ഷിക്കാം
അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്നതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് തത്പരരായ എൻ.ജി.ഒ. കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ രണ്ട് പകർപ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ പുറം കവറിൽ “Application for Prathyasa Project” എന്ന് രേഖപ്പെടുത്തിയിരിക്കണം.  ഫോൺ: 0471-2306040.