ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു വൈകിട്ട് നാല് വരെ (12.06.2019) അപേക്ഷിക്കാം. അപേക്ഷ സ്‌കൂളിൽ സമർപ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി  ”RENEWAL FORM” നേരത്തേ അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം.  ഓൺലൈൻ പ്രിന്റൗട്ട് വെരിഫിക്കേഷന് സമർപ്പിക്കാത്തവർ പ്രിന്റൗട്ടിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്കനുസരിച്ച് പുതിയ ഓപ്ഷനുകൾ എഴുതി ചേർത്ത് ഏറ്റവും അടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റിൽ(www.hscap.kerala.gov.inലഭ്യമാണ്.