സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2019-20 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റെഗുലർ, ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഈ മാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിനു 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസടയ്ക്കാം. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷാർത്ഥികൾ കണക്ക് ഒരു വിഷയമായി പ്ലസ്ടു തലത്തിലോ, ബിരുദതലത്തിലോ പഠിച്ച് മൂന്നുവർഷം ദൈർഘ്യമുള്ള ഡിഗ്രി പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർ ഡിഗ്രി പരീക്ഷ പാസായാൽ മതിയാകും. മറ്റു സംവരണ വിഭാഗക്കാർ ആകെ 45 ശതമാനം മാർക്ക് നേടിയിരിക്കണം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ജൂലൈ ഏഴിന് രാവിലെ 10 മുതൽ 12 വരെ റെഗുലർ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടക്കും. ലാറ്ററൽ എൻട്രിക്കായി അതേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതൽ 3.30 വരെ പ്രവേശന പരീക്ഷ നടക്കും. പ്രവേശന പരീക്ഷ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560360, 361, 362, 363, 364, 365.