വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ടോട്ടല്‍ സ്റ്റേഷന്‍ , ആട്ടോകാഡ് 2ഡി ആന്‍ഡ് 3ഡി, വെല്‍ഡര്‍ ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്, ടിഗ് ആന്‍ഡ് മിഗ് വെല്‍ഡിംഗ്, ആട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, പ്ലംബിംഗ് ആന്‍ഡ് സാനിറ്റേഷന്‍, ഷട്ടര്‍ കാര്‍പെന്റര്‍ എന്നീ ട്രേഡുകളില്‍ മൂന്ന് മാസ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ യോഗ്യതയോ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സ് / അരീക്കോട് ഐ ടി ഐ എന്നിവയുടെ വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കോഴ്‌സ് ഫീ യുടെ 20 ശതമാനം മാത്രം അപേക്ഷകര്‍ നല്‍കിയാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 0483 2850238, 9048732107