അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി മേഖലകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴിലും നൈപുണ്യവും വകുപ്പ്, ജില്ലാ ലീഗല്‍ സെര്‍വീസസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍, ജുവനൈല്‍ വിംഗ്, ബച്പന്‍ ബചാവോ ആന്ദോളന്‍ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന പരിപാടി ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ രാജന്‍ വി.പി. അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സെര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഉണ്ണികൃഷ്ണന്‍ എ.വി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജോസഫ് റിബലോ, ചൈല്‍ഡ്ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ , ജുവനൈല്‍ വിങ് സബ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍, അസി. ലേബര്‍ ഓഫീസര്‍ സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഹൈസ്‌ക്കൂള്‍  കുട്ടികള്‍ക്കായി ഉപന്യാസ മത്സരം, ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ ബാലവേല പരിശോധന ഡ്രൈവ്, സ്ഥാപനങ്ങളില്‍ ബാലവേല വിമുക്തം എന്ന സ്റ്റിക്കര്‍ പതിപ്പിക്കല്‍  എന്നിവയും സംഘടിപ്പിച്ചു.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന പരിപാടി കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ ഫസലുദിന്‍  ആബിദ്  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍  ജില്ലാ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായി. തുടര്‍ന്ന് ബാലവേല വിരുദ്ധ ക്യാമ്പയിനും ബാലവേല പരിശോധന ഡ്രൈവും സംഘടിപ്പിച്ചു. താമരശ്ശേരി പഴയ ബസ് സ്റ്റാന്റ്  പരിസരത്തു നടന്ന പരിപാടി താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജിറ കൊല്ലരുകണ്ടി  ഉദ്ഘാടനം ചെയ്തു. അസി. ലേബര്‍ ഓഫീസര്‍ ദിനേശന്‍ അധ്യക്ഷത  വഹിച്ചു.  താമരശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ഷറഫുദീന്‍  മുഖ്യ പ്രഭാഷകനായി. വാര്‍ഡ് മെമ്പര്‍  സരസ്വതി  കെ , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബലോ , ഐ സി ഡി എസ്  സൂപ്പര്‍വൈസര്‍  ഷീല , ഡിസിപിയു റെസ്‌ക്യൂ ഓഫീസര്‍ സിംസാലസ് കെ ആര്‍ , ഡിസിപിയു  സോഷ്യല്‍ വര്‍ക്കര്‍ അശ്വതി പി.സി എന്നിവര്‍  സംസാരിച്ചു. തുടര്‍ന്ന് പുതുപ്പാടി, ലിസ്സ കോളേജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത തെരുവുനാടകം, ഫ്ളാഷ് മോബ് എന്നിവ അരങ്ങേറി. ഒപ്പം വ്യാവസായിക സ്ഥാപനങ്ങളില്‍ ബാലവേല വിമുക്ത സ്റ്റിക്കര്‍ പതിപ്പിക്കലും ബാലവേല വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു.