പൊതു വിദ്യാഭ്യാസ വകുപ്പിലെ തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിങ്ങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോ ഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ഓപ്പറേറ്റർ യോഗ്യത: വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ്), ബേസിക്, പ്രോഗ്രാമിങ്ങ്, എം.എസ്. ഓഫീസ്, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം. ഉദ്യോഗാർത്ഥികൾ ജൂൺ 15ന് രാവിലെ 11 മുതൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളുമായി ഹാജരാകണം.