തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് (ട്രേഡ്‌സ്മാൻ ഓട്ടോമൊബൈൽ – ഒരു ഒഴിവ്, ട്രേഡ്‌സ്മാൻ ഹൈഡ്രോളിക്‌സ് – ഒരു ഒഴിവ്), കമ്പ്യൂട്ടർ എൻജിനീയറിംഗ് (ഡെമോൺസ്‌ട്രേറ്റർ – ഒരു ഒഴിവ്, ട്രേഡ് ഇൻസ്ട്രക്ടർ – ഒരു ഒഴിവ്), സിവിൽ എൻജിനീയറിംഗ് (ട്രേഡ്‌സ്മാൻ- ഒരു ഒഴിവ്), ടെക്സ്റ്റയിൽ ടെക്‌നോളജി (ലക്ചറർ-ഒരു ഒഴിവ്, ട്രേഡ് ഇൻസ്ട്രക്ടർ – ഒരു ഒഴിവ്, ട്രേഡ്‌സ്മാൻ- ഒരു ഒഴിവ്) വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം 20ന് രാവിലെ 10 ന് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾ www.cptctvpm.in ൽ ലഭ്യമാണ്. ഫോൺ:2360391.