ടൂ വീലർ വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, സ്വയംതൊഴിൽ സംരംഭകർക്കും വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നും 15000 രൂപവരെ സബ്‌സിഡി നൽകും. അപേക്ഷകർ വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ചതിന്റെ അസൽ ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി. ബുക്കിന്റെ അറ്റസ്റ്റഡ് കോപ്പി, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻകാർഡിന്റെ അറ്റസ്റ്റഡ് കോപ്പി, ലൈസൻസിന്റെയോ, ലേണേഴ്‌സിന്റേയോ പകർപ്പ് എന്നിവ സഹിതം മാനേജിഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഇതിനുമുമ്പ് (ഏഴ് വർഷത്തിനുള്ളിൽ) സബ്‌സിഡി വാങ്ങിയവർ വീൺണ്ടും അപേക്ഷിക്കേണ്ടൺതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2347768, 7152, 7153, 7156.