അങ്കമാലി:വായനാവാരാഘോഷത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി, സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലോത്സവം കോഴിക്കോട് സര്‍വ്വകാലാശാല ലക്ഷദ്വീപ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ. സുരേഷ് മൂക്കന്നൂര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി. അയ്യപ്പന്‍ സാഹിത്യകാരന്മാരായ ടോംജോസ്, മോഹന്‍ ചെറായി മാത്യൂസ് മഞ്ഞപ്ര, ബേബി പോള്‍, കുത്സം കബീര്‍, അബീന പ്രകാശ്, സാക്ഷരതാ കണ്‍വീനര്‍ പി.വി. രാധ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ- വായനാവാരാഘോഷത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കലോത്സവം കോഴിക്കോട് സര്‍വ്വകലാശാല ലക്ഷദ്വീപ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ. സുരേഷ് മൂക്കന്നൂര്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ടി. പോള്‍, വത്സസേവ്യര്‍, കെ.പി. അയ്യപ്പന്‍, ടോം ജെസ്, മോഹന്‍ ചെറായി എന്നിവര്‍ സമീപം.