ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രസിദ്ധീകരണമായ സമകാലിക ജനപഥം മാസിക ഇനിമുതൽ സോഷ്യൽമീഡിയയിലും. ഓരോ പേജും മറിച്ച് മാസിക നേരിൽ വായിക്കുന്ന പ്രതീതി നൽകുന്നവിധം ആണ് മാസികയുടെ പിഡിഎഫ് പതിപ്പ് ഇന്റർനെറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. ഇതിനായി വെബ്ബ്രൗസറിൽ https://www.facebook.com/ samakalikajanapadham/ എന്ന് ടൈപ്പ് ചെയ്ത് സമകാലിക ജനപഥം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യേണ്ടതാണ്. അതത് ലക്കത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത ലേഖനങ്ങൾ ടെക്‌സ്റ്റ് ആയിത്തന്നെ വായിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
സർക്കാരിന്റെ നയപരിപാടികൾ, പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമായി ഉൾപ്പെടുത്തുന്നതിനു പുറമേ വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങളും അടങ്ങിയതാണ് മാസിക. ഇതിനുപുറമേ വിശേഷപ്പെട്ട വാർത്തകൾ ഉൾപ്പെടുത്തി സവിശേഷം, ഐടി അധിഷ്ഠിത സർക്കാർ സേവനങ്ങൾ പരിചയപ്പെടുത്തുന്ന  ഇ ലോകവും ഇവിടത്തെ വിശേഷവും, ഫോട്ടഫീച്ചർ തുടങ്ങിയ പംക്തികളും മാസികയിൽ ഉണ്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പബ്ലിക്കേഷൻസ് വിഭാഗത്തിന്റെ മലയാളം എഡിറ്റോറിയൽ വിഭാഗം ആണ് സമകാലിക ജനപഥം മാസിക പ്രസിദ്ധീകരിക്കുന്നത്. വകുപ്പ് ഡയറക്ടർ ആണ്് ചീഫ് എഡിറ്റർ.