2019ലെ ഐ.ടി.ഐ പ്രവേശനത്തിന് ജൂലൈ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരുടെ സംവരണം മൂന്ന് ശതമാനത്തിൽ നിന്ന് നാല് ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഭാഷാന്യൂനപക്ഷ വിഭാഗങ്ങൾക്കായി ആരംഭിച്ച പാലക്കാട്ടെ കൊഴിഞ്ഞാമ്പാറ, ഇടുക്കിയിലെ ചിത്തിരപുരം, കാസർകോട്ടെ കുറ്റിക്കോൽ എന്നീ ഐ.ടി.ഐകളിൽ ഭാഷാന്യൂനപക്ഷ വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി ഐ.ടി.ഐയിൽ ഇലക്ട്രോ പ്ലേറ്റർ ട്രേഡിന്റെ ഒരു യൂണിറ്റ് എസ്.സി.വി.ടി സ്‌കീമിൽ ആരംഭിച്ചു.  https://itiadmissions.kerala.gov.in  ന്ന പോർട്ടൽ വഴിയും  https://det.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ ലോഗിൻ ചെയ്ത് നൽകിയ വിവരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ (https://det.kerala.gov.in)ലും ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട  (https://itiadmissions.kerala.gov.in)ലും ലഭ്യമാണ്.