കേരളത്തിലെ ഒൻപത് പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന ത്രിവത്സര പാർട്ട് ടൈം എൻജിനീയറിംഗ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പക്ടസും അപേക്ഷാ ഫോമും www.polyadmission.org  എന്ന  വെബ്‌സൈറ്റിൽ ലഭ്യമാണ്. സർക്കാർ/പൊതുമേഖല/സ്വകാര്യമേഖലയിൽ രണ്ട് വർഷ പ്രവൃത്തിപരിചയമോ രണ്ട് വർഷ ഐ.റ്റി.ഐ യോഗ്യതയോ നിർബന്ധമാണ്. അപേക്ഷകർ 18 വയസ്സു തികഞ്ഞവരായിരിക്കണം. അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന ദിവസം ജൂലൈ 18. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലും പോളിടെക്‌നിക് കോളേജുകളിലും ലഭ്യമാണ്.