കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (35700-75600), കോർട്ട് കീപ്പർ (17000-37500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ നിയമ ബിരുദധാരികളായിരിക്കണം.
നിശ്ചിത ശമ്പളനിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെ ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1 ബയോഡേറ്റ സഹിതം മേലധികാരി മുഖേന അപേക്ഷകൾ ജൂലൈ 25നു മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
