ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വെൽഡറിന്റെ മൂന്ന് താത്കാലിക ഒഴിവുകൾ ഉണ്ട് (ഓപ്പൺ-2. ഇ.റ്റി.ബി-1). യോഗ്യത: ഐ.റ്റി.ഐ വെൽഡർ യോഗ്യതയും രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തി പരിചയവും. വയസ്സ്: 01.01.19ന് 18-41 (നിയമാനുസൃത വയസ്സിളവ് പുറമേ). ശമ്പളം: 10,000 രൂപ പ്രതിമാസം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷൻ കാർഡുമായി ജൂലൈ 15നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരാകണം.