വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രസ് വർക്ക് കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാഫോം വിതരണം ചെയ്യുന്ന അവസാന തിയതി ജൂലൈ അഞ്ച് വൈകിട്ട് നാലുവരെ. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. എസ്.സി./എസ്.റ്റി. വിഭാഗം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ/ സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കും. അപേക്ഷാഫോം പത്തു രൂപാ നിരക്കിൽ സെൻട്രൽ പോളിടെക്‌നിക് കോളേജിന്റെ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, സെൻട്രൽ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം-13 എന്ന വിലാസത്തിൽ ജൂലൈ ആറ് വൈകിട്ട് നാലുവരെ സ്വീകരിക്കും.