* 13 ഗാനങ്ങളുടെ നൃത്താവിഷ്‌കാരം, 40 കലാപ്രതിഭകൾ വേദിയിൽ
അതിജീവനത്തിന്റെ കരുത്തുമായി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള കേരളജനതയ്ക്ക് സമർപ്പണമായി ‘ദേവഭൂമിക’ നൃത്ത-സംഗീത ശിൽപവുമായി ആശാ ശരത്തും സംഘവും.
75 മിനുറ്റ് ദൈർഘ്യമുള്ള നൃത്ത-സംഗീതശിൽപം അവതരിപ്പിക്കുന്ന ജൂലൈ ഒന്നിന് വൈകിട്ട് ആറുമണിക്ക് സ്വദേശാഭിമാനി കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ അവാർഡ്, സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് എന്നിവ വിതരണം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ചാണ് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ ഈ നൃത്തസംഗീതശിൽപം അരങ്ങേറുന്നത്.
നൃത്തശിൽപത്തിന്റെ സർഗാവിഷ്‌കാരം നിർവഹിച്ചിരിക്കുന്നത് പ്രമുഖ സംവിധായകൻ ടി.കെ. രാജീവ്കുമാറാണ്. സംഗീതമൊരുക്കിയിരിക്കുന്നത് രമേശ് നാരായണനാണ്. പശ്ചാത്തലത്തിൽ ഈ നൃത്തശിൽപം ഏകോപിക്കുന്ന വിവരണം നൽകുന്നത് മഹാനടൻ മോഹൻലാലാണ്.
13 ഗാനങ്ങളിലൂടെയാണ് നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ഇതിൽ എട്ടു ഗാനങ്ങൾ പുതുതായി തയാറാക്കിയതും അഞ്ചെണ്ണം പ്രമുഖ മലയാള ചലച്ചിത്ര ഗാനങ്ങളുമാണ്. 40 നർത്തകർ വേദിയിലെത്തുന്ന നൃത്തശിൽപത്തിന് ചുവടുകളൊരുക്കിയിരിക്കുന്നത് ആശാ ശരത്താണ്. ബിലാസ് നായരാണ് മൈം കലാകാരൻ. പശ്ചാത്തലത്തിൽ നൃത്തത്തിനും സംഗീതത്തിനുമൊപ്പം ദൃശ്യവിരുന്നും മിന്നിമായും.
ഗാനങ്ങൾ: പ്രഭാ വർമ, ബീയാർ പ്രസാദ്, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ. ഗായകർ: ശരത്, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, സുദീപ്, കോട്ടയ്ക്കൽ മധു, രാജലക്ഷ്മി, ജ്യോത്‌സന, മധുശ്രീ, ഭാവനാ രാധാകൃഷ്ണൻ.
നൃത്തസംവിധായകർ: ബിജു സേവ്യർ, അബ്ബദ് റാം മോഹൻ, സരുൺ രവീന്ദ്രൻ, സബിൻ സുകേഷ്.
നർത്തകർ: രമ്യ, അഞ്ജന, അഖില, അദ്വൈത, അമൃത, ദേവിക, സാന്ദ്ര, സേതുലക്ഷ്മി, ഡോണ, ശിവപ്രിയ, ആര്യ, ശ്രീലക്ഷ്മി, സരുൺ രവീന്ദ്രൻ, നീരജ് വി.എസ്, അതുൽ, സുജിത് രമേശ്, കണ്ണൻ ബാബു, അരുൺ മുരളി, ഷിനോയ്, അനന്തു മഹേന്ദ്രൻ, ടോണി, ജിബിൻ, ഡെറിക്.
വസ്ത്രാലങ്കാരം: എസ്.ബി സതീഷ്, വേണു ദുബായ്, ശബരി. മേക്കപ്പ്: ജിജേഷ്.
സ്‌റ്റേജ്, വീഡിയോ വാൾ ഡിസൈൻ: റാസി മുഹമ്മദ്, സഞ്ജയ് സുരേഷ്, സുജിത്ത്, വിജയകുമാർ, അജയൻ കുയിലൂർ, സ്യാലോ. വിഷ്വൽ കണ്ടൻറ്: ഇൻവിസ് മൾട്ടിമീഡിയ, ടി.കെ.ആർ പ്രൊഡക്ഷൻസ്.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജി.എസ്. വിജയൻ, അസോ: ഡയറക്ടർ: വി, പുരുഷോത്തമൻ, ഷൈനി ബെഞ്ചമിൻ, അസി: ഡയറക്ടർ: റിയാസ്, ഷിജോ, സ്‌ക്രിപ്റ്റ്: കൃഷ്ണദാസ്, സൗണ്ട് എഞ്ചിനീയർ: സുമ്മി സാമുവൽ, ലൈറ്റ് ഡിസൈനർ: ശ്രീകാന്ത് കാമിയോ, പ്രൊഡക്ഷൻ ഡിസൈനർ: ശബരീഷ് 98.6 ഇവൻറ്‌സ്, ഓഡിയോ ഫൈനൽ മിക്‌സ്, സൗണ്ട് എഞ്ചിനീയർ: ജിയോ പയസ്, മെഡ്‌ലെ സൂപ്പർവിഷൻ: അശോക്കുമാർ.
സംഗീതജ്ഞർ:- കീബോർഡ്: മനോജ്, ഫ്്‌ളൂട്ട്: ജോസി, വിഷ്ണു വിജയ്, ഷാജി, വീണ: സൗന്ദര രാജ്, വയലിൻ ആറ്റുകാൽ ബാലു, മൃദംഗം: ഹരി സുബ്രഹ്മണ്യം, തബല: ജയകുമാർ, ചെണ്ട: മുരളി, ഗിറ്റാർ: ലൂയി.
ലോകകേരള സഭയുമായി സഹകരിച്ചാണ്  ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഈ നൃത്തസംഗീത പരിപാടി അവതരിപ്പിക്കുന്നത്.