വയനാട് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇനി മുതൽ മലയാളത്തിലും ലഭിക്കും. ഡ്യുവൽ ലാംഗ്വേജിലേക്ക് മാറ്റിയ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ.ആർ അജയകുമാർ നിർവഹിച്ചു. ഡിജിറ്റൽ ഇന്ത്യ വാർഷികത്തോടനുബന്ധിച്ചാണ് വെബ്‌സൈറ്റ് പരിഷ്‌കരിച്ചത്. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ സുധേഷ് എം. വിജയൻ, ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.