റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍  ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. റേഷന്‍ ഡിപ്പോകള്‍ വഴി ശബരി ഉത്പന്നങ്ങള്‍ വിതരണം നടത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സബ്‌സിഡി നിരക്കില്‍ കുപ്പിവെള്ളമടക്കം 23 ഇനം ശബരി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. റേഷന്‍ മുന്‍ഗണനാ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുന്ന നടപടി ശക്തമാക്കും. പൊതുവിതരണ ശൃംഖല ഫലപ്രദമായി പ്രവര്‍ത്തിച്ചു വരികയാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം കൃത്യമായി റേഷന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കരുനാഗപ്പള്ളി എം എല്‍ എ ആര്‍ രാമചന്ദ്രന്‍  അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി നഗരസഭാ  ചെയര്‍പേഴ്‌സണ്‍ എം ശോഭന ആദ്യ വില്‍പ്പന നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍ പിള്ള, നഗരസഭാ കൗണ്‍സിലര്‍ സി വിജയന്‍ പിള്ള, കൗണ്‍സിലര്‍ ടി  അജിത കുമാരി, സപ്ലൈകോ ചെയര്‍മാനും  മാനേജിങ് ഡയറക്ടറുമായ കെ എന്‍ സതീഷ്, ജില്ല സപ്ലൈ ഓഫീസര്‍ ആര്‍ അനില്‍ രാജ്, വിവിധ രാഷ് ട്രീയകക്ഷി നേതാക്കള്‍, സപ്ലൈകോ ജീവനക്കാര്‍,  റേഷന്‍ വ്യാപാരികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.