കൊച്ചി: ഏഴിക്കര പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചാത്തനാട്, ഏഴിക്കര, കെടാമംഗലം, നന്ത്യാട്ടുകുന്നം പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളാണ് പരിശോധിച്ചത്. തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ താമസിപ്പിച്ച രണ്ട് പേര്‍ക്ക് നോട്ടീസ് നല്‍കി.

ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൂര്‍ജഹാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ലിബിന്‍ ബ്ലോക്ക് പി.ആര്‍.ഒ രാജേഷ്. പി.എ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.പ്രീതി പറഞ്ഞു.

ക്യാപ്ഷൻ: ഏഴിക്കര പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു