ആലുവ: 24-ാമത് ദേശീയ വായനാ ദിനാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആലുവ സെന്റ്. മേരീസ് സ്കൂളിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻറ് കളക്ടർ മാധവിക്കുട്ടി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ആലുവ എ ഇ ഒ ഷൈല പാറപ്പുറത്ത് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ഐ.ടി. കോ-ഓർഡിനേറ്റർ എം.പി. ജയൻ, പി.എൻ. പണിക്കർ ജില്ലാ കോ-ഓർഡിനേറ്റർ സെലിൻ ജോസഫ്, ഹെഡ് മാസ്റ്റർ സാജു ജോസ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ തൃക്കാക്കര ജി.ബി.എച്ച്എസ്എസിലെ അനുഗ്രഹ് ഒന്നാം സ്ഥാനം നേടി. അയ്യപ്പൻകാവ് എസ്.എൻ.എച്ച് എസ് എസിലെ നിഖിൽ സുന്ദർ രണ്ടാം സ്ഥാനം നേടി.
കാപ്ഷൻ
ദേശീയ വായനാ ദിനാചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം അസിസ്റ്റൻറ് കളക്ടർ മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.